
അങ്കമാലി. ഒമ്പതര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അങ്കമാലി പോലീസിന്റെ പിടിയിൽ. കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 12 മണിയോടെ അങ്കമാലിയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്നവരാണ് ഇരുവരും. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000, 5000 രൂപയ്ക്ക് വാങ്ങി ഇവിടെ 20,000 രൂപ വരെ നിരക്കിൽ ഹോൾസെയിലായി കച്ചവടം നടത്തി തിരിച്ചു പോവുകയായിരുന്നു പതിവ്. അന്യസംസ്ഥാനക്കാരുമായാണ് ഇവരുടെ ഇടപാടുകൾ.