തൃശൂരിൽ രണ്ടരവയസ്സുള്ള കുട്ടി കടലിൽ വീണ് മ രിച്ചു.

Thrissur_vartha_district_news_malayalam_sea_kadal

തൃശൂർ. കൈപ്പമംഗലം കൂരിക്കുഴി കമ്പനിപ്പടവിൽ രണ്ടരവയസ്സുള്ള കുട്ടി കടലിൽ വീണ് മ രിച്ചു. മുറ്റിച്ചൂർ സ്വദേശികളായ നാസർ-ഷാജിറ ദമ്പതികളുടെ മകൻ അഷ്ഫാക്ക് (രണ്ടര) ആണ് മ രിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നാല് വയസ്സുള്ള മൂത്ത സഹോദരനോടൊത്ത് അയൽ വീട്ടിലേയ്ക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കരയ്ക്കടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വീട്ടുകാർ അറിയാതെ കടലിൽ ഇറങ്ങിയ കുട്ടി അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.