
T പന്നിയങ്കര ടോൾ പ്ലാസയിൽ എത്ര കിലോമീറ്റർ സൗജന്യ യാത്ര അനുവദിക്കണം എന്നുള്ള കാര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് എംഎൽഎ , എംപി , സമര സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ വെച്ച് ചർച്ച ഉണ്ടായിരിക്കും . നിലവിൽ 5 km ഉള്ളവർക്ക് സൗജന്യവും പുറത്ത് വരുന്ന 20 km വരെ 340 രൂപ അടച്ചാൽ പരിധി ഇല്ലാതെ ഒരു മാസം ടോൾ പ്ലാസ കടന്ന് പോവാം . 5 km 10 km ആക്കണം എന്ന കാര്യത്തിലാണ് ചർച്ച നടക്കുന്നത് *20 km* ചുറ്റളവിൽ ഉള്ളവർക്ക് 340 രൂപയുടെ പാസ് ഫാസ് ടാഗുമായി ബന്ധിപ്പിക്കണം . അതിനായി ടോൾ പ്ലാസയിൽ പ്രത്യേക ഫോം ലഭിക്കും എന്നും എത്രയും പെട്ടെന്ന് ഫോം പൂരിപ്പിച്ച് നൽകണമെന്നും കമ്പനി കാർ യാത്രക്കാർക്ക് നിർദ്ദേശം നൽകുന്നുണ്ട്.