ഗുരുവായൂർ ക്ഷേത്രത്തിന് നൂറുമീറ്റർ ചുറ്റളവിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പ്രവൃത്തിയുടെ നടപടി ക്രമങ്ങൾ ഇന്ന് തുടങ്ങും. തൃശൂർ റവന്യൂ ലാൻഡ് അക്വിസിഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിലാണ് പ്രവൃത്തി തുടങ്ങുന്നത്. ക്ഷേത്ര മതിൽ കെട്ടിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ 6.95 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
സാമൂഹ്യാഘാത പഠനം നടത്തിയ കേരളവോളന്ററി ഹെൽത്ത് സർവീസസിന്റെ കണക്ക് പ്രകാരം 30 താമസക്കാർ, 306 സ്ഥാപനങ്ങൾ, 125 ജീവനക്കാർ എന്നിങ്ങനെയാണ് ഇവിടെയു ള്ളത്.
2013 ഭൂമി ഏറ്റെടുക്കൽ ആക്ട് പ്രകാരം ന്യായമായ നഷ്ടപരിഹാരം, പുനരധിവാസം, പുനസ്ഥാപനം എന്നിവ നൽകിയാണ് ഭൂമി ഏറ്റെടുക്കുക. ഇതിനായി ഗുരുവായൂർ ദേവസ്വം 200 കോടിരൂപ ബജറ്റിൽ ഉൾപ്പെടുത്തി നീക്കിവച്ചിട്ടുണ്ട്. ഇതിന് കമ്മീഷണറുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.