മണ്ണുത്തിയിൽ ബസിന് മുകളിലിരുന്ന് അപകട യാത്ര അഞ്ചു പേർക്കെതിരെ കേസെടുത്തു.

police-case-thrissur

അശ്രദ്ധമായി വാഹന മോടിച്ചതിനും ടൂറിസ്റ്റ് ബസിനു മുകളിൽ കയറിയതിനും അഞ്ചു പേർക്കെതിരെ ചൊവ്വാഴ്ച പൊലീസ് കേസെടുത്തു. മണ്ണുത്തി – വടക്കാഞ്ചേരി ദേശീയപാതയിൽ ഒരു സംഘം വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ചിറക്കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

ബസ് ഡ്രൈവറും ക്ലീനറും ഉൾപ്പെടെ സംഘത്തിലെ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൂവരും എയർ വെൻ്റിലൂടെ ബസിൻ്റെ മേൽക്കൂരയിലേക്ക് കയറി. ഇത് കണ്ട വഴി യാത്രക്കാരൻ പോലീസിൽ വിവരമറിയിക്കുക യായിരുന്നു.

പോലീസ് ബസിനെ പിന്തുടർന്ന് മണ്ണുത്തി പോലീസ് സ്റ്റേഷന് മുന്നില് തടഞ്ഞു. മോട്ടോർ വാഹന വകുപ്പിൻ്റെ തുടർ നടപടികൾക്കായി ബസ് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്