തൃശൂർ പൂരത്തിന്റെ ചടങ്ങു നടത്താൻ ഒരു ആനയെ അനുവദിക്കണമെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം ജില്ലാ കലക്ടർ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് കലക്ടർ തള്ളിയത്. ഇതിന് മുൻപ് പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തിയിട്ടുണ്ടെന്നു കാണിച്ചാണ് ദേവസ്വം കലക്ടർക്ക് കത്തു നൽകിയത്. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകൾ മാത്രമായി ചുരുക്കി നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ ഇൗ പ്രതീക്ഷകളും മങ്ങിയതോടെ നിരാശയിലാണ് ദേവസ്വം ബോർഡ്.