ഗൃഹനാഥനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ചു എന്ന് കാണിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കുറ്റക്കാരൻ അല്ലെന്നുകണ്ട് ചാവക്കാട് അസിസ്റ്റന്റ്റ് സെഷൻസ് കോടതി വെറുതെവിട്ടു.

policeman-vehcle-thrissur-vartha-news-kerala-police-viyyur

ചാവക്കാട്: പുന്നയൂർ മൂന്നയിനി ത്വാഹാ ബീച്ച് പള്ളിക്കടുത്തുള്ള വീട്ടിൽ കുട്ടികളോടൊത്ത് കിടന്നുറങ്ങിയിരുന്ന ഗൃഹനാഥനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ചു എന്ന് കാണിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പുന്നയൂർ അമ്പാല ബീച്ചിൽ താമസിക്കുന്ന മുക്കണ്ടത്ത് ഹംസ മകൻ ഉസ്‌മാൻ (47 വയസ്സ്) എന്നയാളെ തെളിവുകളുടെ അഭാവത്തിൽ കുറ്റക്കാരൻ അല്ലെന്നുകണ്ട് ചാവക്കാട് അസിസ്റ്റന്റ്റ് സെഷൻസ് കോടതി വെറുതെവിട്ടു.

2015 ജൂൺ മാസം 13 ന് രാത്രി 12:30 മണിക്ക് ആയിരുന്നു കേസിനു ആസ്‌പദമായ സംഭവം. മുന്നെയിനി ത്വാഹ പള്ളിക്കടുത്ത് താമസിക്കുന്ന മടപ്പേൻ വീട്ടിൽ മുഹമ്മദുണ്ണി മകൻ മുഹമ്മദ് സ്വാലിഹ് (51 വയസ്സ്), ഭാര്യ താഹിറ (47 വയസ്സ്) എന്നിവർക്കാണ് സംഭവത്തിൽ ഗുരുതരമായി പരിക്കുപറ്റിയത്. കുറ്റകരമായ നരഹത്യാ ശ്രമത്തിന് വടക്കേകാട് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ രണ്ടാം പ്രതിയായിരുന്നു ഉസ്‌മാൻ.