ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല.. കുറിക്കമ്പനി ഉടമയ്ക്ക് ഒരു വര്‍ഷം തടവും പിഴയും

arrested thrissur

ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്ന തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലുള്ള സാന്ത്വനം കുറീസ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ കെ.എസ്. ശിവദാസിനെ തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃകോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കും 20,000 രൂപ പിഴ ശിക്ഷയ്ക്കും വിധിച്ചു. പിഴ അടയ്ക്കാതിരുന്നാല്‍ ഒരു മാസത്തെ അധിക ജയില്‍ ശിക്ഷയ്ക്കും നിഷ്‌കര്‍ഷയുണ്ട്.

കുറി വരിക്കാരിയായിരുന്ന പരാതിക്കാരി അല്‍ഫോണ്‍സയ്ക്ക് 12 ശതമാനം പലിശ സഹിതം ഒരുലക്ഷം രൂപയും 5000 രൂപ കേസ് ചിലവിലേക്കും നല്‍കാന്‍ കുറിക്കമ്പിനിയ്ക്ക് നിര്‍ദ്ദേശം നല്‍കി തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ 2016 മാര്‍ച്ച് 31 ന് വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി പാലിക്കാതിരുന്ന കുറ്റത്തിനാണ് ഇപ്പോള്‍ കുറിക്കമ്പിനി ഉടമയ്ക്ക് ജയില്‍ ശിക്ഷ നല്‍കി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.