വൈശ്ശേരി പച്ചക്കാട് നിന്ന് 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. വൈശ്ശേരി പച്ചക്കാട് ചെറുപറമ്പിൽ ശിവദാസനെയാണ് (50) അതിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലർച്ചെയാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ ജോലി ചെയ്യുന്ന മലയോട് ചേർന്നുള്ള റബ്ബർതോട്ടത്തിൽ മഴ പോലും അവഗണിച്ച് പരിശോധന നടത്തുകയായിരുന്നു. അതിരപ്പള്ളി എസ് ഐ പ്രശാന്ത് ക്ലിന്റ്, സബ് ഇൻസ്പെക്ടർ പി ഡി അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.