നടൻ അലൻസിയറിനെതിരായ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. യുവനടിയുടെ പരാതിയിൽ എറണാകുളം ചെങ്ങമനാട് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഐ.പി.സി. 354 ആണ് ചുമത്തിയിരിക്കുന്നത്. 2017ല്‍ ബംഗളൂരുവില്‍ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. സിനിമാ സെറ്റില്‍ വെച്ചാണ് സംഭവം.
ജൂനിയർ ആർട്ടിസ്റ്റായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതി യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. കുറ്റകൃത്യം അവിടെ നടന്നതിനാൽ കേസ് ബെംഗളൂരു പോലീസിന് കൈമാറുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.