സംസ്ഥാനത്ത് 10 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ കൊല്ലം ജില്ലയിലും തിരുവനന്തപുരം കാസർകോട് രണ്ട് പേർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകർ, ഒരാൾ മാധ്യമപ്രവർത്തകൻ. കാസർകോടെ ദൃശ്യമാധ്യമ പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ്
രോഗം വന്നത്. ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം വന്നത്. സംസ്ഥാനത്ത് ഇന്ന് പത്ത് പേർ രോഗമുക്തരായി. കണ്ണൂരും കോഴിക്കോടും കാസർകോടും മൂന്ന് പേർക്ക് വീതവും, പത്തനംതിട്ടയിൽ ഒരാൾക്കുമാണ് രോഗം നെഗറ്റീവായത്.