കോവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചുലച്ചിരിക്കുന്നു. കേരളത്തിലെ പൂരോൽസവങ്ങളെല്ലാം ഉപേക്ഷിച്ചു.ഇൗ ഘട്ടത്തിൽ പൂരവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന കലാകാരൻമാർ, പന്തൽപണിക്കാർ, ലൈറ്റ് ആൻഡ് സൗണ്ട്ജീവനക്കാർ, ആനതൊഴിലാളികൾ, ആനപ്പുറക്കാർ,കച്ചവടക്കാർ,
നാടൻ കലാരൂപങ്ങളിലെ കലാകാരൻമാർ തുടങ്ങി വിവിധ മേഖലയിലുള്ളവർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്.പൂരപ്രേമിസംഘം ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തിരഞ്ഞെടുത്ത നൂറിൽപരം കുടുംബങ്ങൾക്ക് പത്തുകിലോ അരി ഉൾപ്പെടെ അവശ്യ സാധനങ്ങൾ അടങ്ങിയ 1000 രൂപയുടെ കിറ്റ് വിതരണം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു ലക്ഷം രൂപയുടെ മരുന്ന് ശേഖരിച്ച് നൽകിയും ഇവർ മാതൃക കാണിച്ചിരുന്നു.