പാറമേക്കാവ് ഭഗവതിയ്ക്ക് സ്വർണ വാതിൽ സമർപ്പിക്കുന്നു..

പാറമേക്കാവ് ഭഗവതിയ്ക്ക് പേര് വെളിപ്പടുത്താൻ താല്‌പര്യമില്ലാത്ത ഭക്തർ നിർമ്മിച്ചു നൽകിയ 1.350 കി.ഗ്രാം തൂക്കം വരുന്ന സ്വർണവാതിലിൻ്റെ സമർപ്പണം ആഗസ്റ്റ് 20 ന് നടത്തുന്നു. പത്തനംതിട്ട മാന്നാർ പരുമല അനു അനന്തൻ ആചാരിയുടെ നേത്യത്വത്തിൽ നിർമ്മിച്ച സ്വർണ വാതിലിന്റെ പണികൾ ഏകദേശം പൂർത്തിയായിട്ടുണ്ട്.

18 ന് ക്ഷേത്രത്തിലെ ദ്വാരപാലികമാരുടെ അലങ്കാര പണികളും സ്വർണ വാതിൽ നിർമ്മാണത്തോടൊപ്പം പൂർത്തിയാക്കി സ്ഥാപിക്കുന്നതും ശുദ്ധി കർമ്മങ്ങൾക്കു ശേഷം 20-ാം തീയ്യതി രാവിലെ 8.30 കൂടി ദ്രവ്യകലശം ആടിയ ശേഷം സ്വർണ വാതിൽ സമർപ്പണം നടത്തുമെന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.