ലോക് ഡൗൺ നിലനിൽക്കെ ഇൗ നിയന്ത്രണങ്ങൾ ലംഘിച്ച് തമിഴ്നാട്ടിൽനിന്നും കേരളത്തിലേക്ക് ആളുകളെ എത്തിക്കുന്ന ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം പോലീസാണ് പെങ്ങാമുക്ക് സ്വദേശിനിയായ ചെറുപറമ്പിൽ സജീവിന്റെ ഭാര്യ സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ബാബു എന്ന തമിഴ്നാട്ടിലുള്ള ഏജന്റിന്റെ കയ്യിൽ പറയുന്ന തുക നൽകിയാൽ പച്ചക്കറി വാഹനങ്ങളിൽ ഒളിച്ചു കടത്താനുള്ള സഹായം ലഭ്യമാക്കും എന്നാ സംഭാഷണം ഒരു ഓൺലൈൻ ചാനലാണ് പുറത്തുവിട്ടത്. ഇൗ വിഷയത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ലോക് ഡൗൺ ലംഘനം നടത്തിയതിന് ഇവരെ അറസ്റ്റ് ചെയ്തത്.സാമൂഹ്യ സേവനത്തിന്റെ മറവിൽ ജനങ്ങളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്ന പ്രതി
വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹി എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ആളുകളെ ഇൗ ചതിക്കുഴിയിൽ വീഴ്ത്തിയിരുന്നത്.