
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജോസ് വള്ളൂരാണ് കേസിലെ ഒന്നാം പ്രതി.
ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരും സംഘവും കയ്യേറ്റം ചെയ്തതായി പറയുന്ന ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറ തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ചികിത്സയിലാണ്. മൂന്നുദിവസമായി ഡിസിസി ഓഫീസിന് മുന്നിൽ ഉണ്ടായ പോസ്റ്റർ പ്രതിഷേധങ്ങളാണ് സംഘർഷത്തിന്റെ കാരണം.