സ്കൂളുകൾ നാളെ തുറക്കും..

പുതുക്കിയ പാഠപുസ്തകങ്ങളോടെ പുതിയ സ്കൂൾ അധ്യയനവർഷം തിങ്കളാഴ്ച തുടങ്ങും. മൂന്നു ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷ.പതിവുപോലെ പ്രവേശനോത്സവവുമുണ്ട്. സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.