പഴുവിലിൽ രണ്ടുവയസ്സുകാരൻ വെള്ളക്കെട്ടിൽ മുങ്ങി മരി ച്ചു..

രണ്ടു വയസ്സുള്ള കുട്ടി വീടിനോടു ചേർന്നുള്ള പാടത്തെ വെള്ള ക്കെട്ടിൽ മുങ്ങി മ രിച്ചു. ജവാഹർ റോഡ് തറയിൽ ജെർമി സിജോയുടെയും സീമയുടെയും മകൻ ജെർമിയയാണ് മ രിച്ചത്. വഴിയാത്രക്കാരാണ് വെള്ളക്കെട്ടിൽ കുഞ്ഞിനെ കണ്ടത്. ഉടനെ പഴുവിൽ മിഷൻ ആശുപത്രിലെത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ കുട്ടി വീട്ടുകാർ അറിയാതെ ഗേറ്റ് തുറന്ന് പുറത്തിറങ്ങിയതാണെന്നു കരുതുന്നു. സിജോ വിദേശത്താണ്. സഹോദരങ്ങൾ: ജെയ്ഡൻ, ജോഷ്വാ