
പെരുമ്പിലാവ്:കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിലെ കൊരട്ടിക്കര വട്ടമാവിൽ റോഡിന് ഒരു വശത്ത് മണ്ണ് താഴുന്നത് അപകടഭീഷണിയാകുന്നു. വട്ടമാവ് ലോറി സ്റ്റാൻഡിന് സമീപത്ത് ഗ്യാസ് ലൈനിനുവേണ്ടി കുഴിച്ച് മണ്ണിട്ട ഇടങ്ങളിലാണ് മഴ ശക്തമായത്തോടെ മണ്ണ് ഇറങ്ങി കുഴി രൂപപ്പെട്ടത്.
പാതയിൽ വീതി ഏറെയുള്ളതിനാൽ വലിയ വാഹനങ്ങൾ വിശ്രമിക്കാനായി സെഡാക്കി ഇടുക ഇവിടെ പതിവാണ്.അപകട ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച രാവിലെ സ്റ്റാൻഡിലെത്തിയ ഡ്രൈവർമാരും സമീപത്തെ കച്ചവടക്കാരും ചേർന്ന് കുഴി രൂപാന്തരപ്പെട്ട ഇടങ്ങളിൽ മരകൊമ്പുകൾ വെച്ച് അപായ സൂചന നൽകി. അപകടങ്ങൾ ഒഴിവാക്കാൻ പാതയിലുള്ള ഇത്തരത്തിലുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.