വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. മഷി വേണ്ടവിധം പതിയാതിരിക്കാൻ എണ്ണയോ ഗ്രീസോ മറ്റോ വിരലിൽ പുരട്ടിയതായി സംശയം തോന്നിയാൽ അതു തുണി കൊണ്ടു തുടച്ചു മാറ്റി മഷി പുരട്ടണമെന്നാണ് പോളിങ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം. റീപോളിങ് വേണ്ടിവന്നാൽ ഇടതുകയ്യിലെ നടുവിരലിൽ മഷി പുരട്ടും.