ചെക്പോസ്റ്റില്‍ പോലീസിനെ വെട്ടിച്ച് നിര്‍ത്താതെപോയ ലോറികൾ കുന്നംകുളം പോലീസ് പിടിച്ചെടുത്തു.
കുന്നംകുളം മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ പോലീസ് പരിശോധനക്കിടെ നിര്‍ത്താതെ ഓടിച്ച് പോയ മൂന്ന് ലോറികളാണ് പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. കടവല്ലൂരില്‍ പോലീസ് പരിശോധനക്കായി കൈകാണിച്ചിട്ടും ലോറികള്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പോലീസ് ടൗണില്‍വെച്ച് ലോറികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മഹാരാഷ്ട രജിസ്ട്രഷനിലുള്ള ലോറിയില്‍ തൃശൂരിലേക്ക് സവാളയുമായി പോകുകയാണ് എന്നാണ് ലോറിയിലുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞത്.