
ആറാട്ടുപുഴ പൂരാഘോഷത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട്, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലും തൃശൂരിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലും അടുത്ത കാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിലും വെടിക്കെട്ടിന് ലൈസന്‍സ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആയതിനാല്‍ എക്സ്പ്ലോസീവ് ആക്ട് 1884 ലെ ആറ് സി (1)(സി) ആക്ട് പ്രകാരം അപേക്ഷ നിരസിച്ചതായി എ.ഡി.എം അറിയിച്ചു.