ആലത്തൂർ മേലാർക്കോട് പുത്തൻത്തറയിൽ കനല് ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന് നിര്‍ദേശ പ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷന് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
രക്ഷിതാക്കളുടെ ഭാഗത്ത് വീഴ്ചയുണ്ടായോന്ന് പരിശോധിക്കും.
കുട്ടിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിക്ക് ആവശ്യമായ കൗണ്‍സിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്ന് ബാലാവകാശ കമ്മീഷന് അറിയിച്ചു.