
കാലടി പ്ലാൻ്റേഷൻ രണ്ടാം ബ്ലോക്ക് റബർ തോട്ടത്തിൽ കാട്ടാനയെ ച രിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് അഴുകിത്തുടങ്ങിയ ജഡം കണ്ടത്. ജഡത്തിന് ഏകദേശം 3 ദിവസം പഴക്കമുണ്ടെന്നാണ് സൂചന. ഇൻസ്പെക്ഷൻ ബംഗ്ലാവ് പരിസരത്തെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സുകളുടെ പിറകിലാണ് സംഭവം. അതിരപ്പിള്ളി റേഞ്ചിലെ വനപാലകരെത്തി തുടർ നടപടികൾ സ്വീകരിച്ചു.