ഗതാഗത നിയന്ത്രണം

Thrissur_vartha_district_news_malayalam_road

ചിറ്റണ്ട തലശ്ശേരി റോഡില്‍ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ വരവൂര്‍ വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണ പ്രവൃത്തി നടത്തേണ്ടതിനാല്‍ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ ഈ വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ദേശമംഗലം ആറങ്ങോട്ടുകര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പാലക്കല്‍ സെന്ററില്‍ നിന്ന് തളി വഴി കുന്നംകുളത്തേക്ക് പോകേണ്ടതാണ്. കുണ്ടന്നൂര്‍ എരുമപ്പെട്ടി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ നെല്ലുവായ് തിച്ചൂര്‍ തളി വഴിയും പോകണം. വടക്കാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലക്കല്‍ സെന്ററില്‍ നിന്ന് തിരിഞ്ഞ് കുമരപ്പനാല്‍ മുള്ളൂര്‍ക്കര വഴി പോകേണ്ടതാണ്.