
സംസ്ഥാനത്തു ഡ്രൈവിങ് ലൈസൻസിനും ആർസിക്കുമായി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്കു പണം നൽകാത്തതിനാൽ അച്ചടി നിർത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം.
8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിതോടെയാണു കരാറെടുത്ത സ്ഥാപനം അച്ചടി നിർത്തിവച്ചത്. രേഖകൾ വാഹനഉടമകൾക്കു അയച്ച ഇനത്തിൽ 3 കോടിയോളം രൂപ തപാൽവകുപ്പിനും കുടിശികയാണ്.