
വെള്ളക്കരം അടയ്ക്കാത്തവരുടെ കണക്ഷൻ വിഛേദിക്കുന്നതിനു 24 മണിക്കൂർ മുൻപു ഫോണിൽ വിളിച്ചറിയിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ അൻവർ സാദത്ത് എംഎൽഎയ്ക്കു സഭയിൽ മറുപടി നൽകി. കണക്ഷൻ വിഛേദിക്കുന്ന തീയതി ബില്ലിൽ രേഖപ്പെടുത്തുന്നതിനു പുറമെയാണിത്. വെള്ളക്കരം ഉയർത്തിയതു പിൻവലിക്കാനോ കുറയ്ക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു.