
തൃശൂർ: കൊക്കാല ഇറച്ചി മാർക്കറ്റിൽ തർക്കാതെ തുടർന്ന് മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടിൽ പോൾ (64) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.30 യാണ് സംഭവം. ഇരുവരും ഒന്നിച്ച് മദ്യപിച്ച സമയം മുഖത്ത് അടിച്ച വിരോധത്താൽ രാത്രി 11.00 മണിയോടെ മര മുട്ടിയുമായി വന്ന് വരാന്തയിൽ കിടക്കുകയായിരുന്ന പോളിന്റെ തലക്ക് അടിക്കുകയായിരുന്നു . സംഭവവുമായി ബന്ധപ്പെട്ട് മടവാക്കര സ്വദേശി കുന്നത്ത് വിട്ടിൽ കൊച്ചു പോൾ എന്ന രവിയെ പോലീസ് കസ്റ്റഡിയിലെടുത്തു.