
ഇന്നലെ വൈകീട്ട് നാലേകാലോടെ പടിഞ്ഞാറേക്കോട്ടയിലെ പി.വി ആർക്കേഡിൽ പ്രവർത്തിക്കുന്ന ബർഗർ ലോഞ്ച് എന്ന ഹോട്ടലിന് തീപിടിച്ചു. വൈദ്യുതി നിലച്ചതിനാൽ പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീപടർന്നത്. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് മുക്കാൽ മണിക്കൂർ പ്രവർത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലിന്റെ മുൻവശം പൂർണമായും ഉള്ളിലെ എസി, ജനറേറ്റർ, മേശ, കസേര തുടങ്ങിയവയും കത്തിനശിച്ചു.