
വൈദ്യുതി സബ്സിഡി തുടരും -മന്ത്രി കെ. കൃഷ്ണൻകുട്ടി.വിവിധ വിഭാഗങ്ങൾക്ക് സർക്കാർ നൽകുന്ന വൈദ്യുതി സബ്സിഡി തുടരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സബ്സിഡി റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ഡ്യൂട്ടിയിൽ നിന്നാണ് സർക്കാർ നൽകേണ്ട സബ്സിഡി കെ.എസ്.ഇ.ബി ഈടാക്കിയിരുന്നത്. എന്നാൽ വൈദ്യുതി ഡ്യൂട്ടി ഇനി മുതൽ സർക്കാരിനായിരിക്കുമെന്നും എന്നാൽ സബ്സിഡി തുക ബോർഡിന് എങ്ങനെ നൽകുമെന്ന് വ്യക്തമാക്കിയതുമില്ല. ഇതാണ് ആശക്കുഴപ്പത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു.