തൃശൂരിൽ കനത്തമഴയിൽ റെയിൽവേ ട്രാക്കിൽ ആൽമരം വീണു.

തൃശൂരിൽ കനത്തമഴയിൽ റെയിൽവേ ട്രാക്കിൽ ആൽമരം വീണു. തൃശൂർ വടക്കാഞ്ചേരി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ആലപ്പുഴ- കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് വടക്കാഞ്ചേരിയിൽ പിടിച്ചിട്ടു. വണ്ടിപറമ്പിൽ വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആൽമരം കടപുഴകി. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകൾക്ക് മുകളിലേക്ക് ആൽ മരം കടപുഴകി വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.