കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഉപരോധത്തിനിടെ സംഘർഷം ടി.എൻ. പ്രതാപൻ എംപിയ്ക്ക് പരുക്കേറ്റു.

പാലിയേക്കരയിൽ ടോൾ കൊള്ള നടത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഉപരോധത്തിനിടെ സംഘർഷം. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ടി.എൻ. പ്രതാപൻ എംപിയ്ക്ക് പരുക്കേറ്റു. ടോൾബൂത്തുകൾ തുറന്നു വിട്ടു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എം.എൽ.എ അനിൽ അക്കര, ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.