ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മ രിച്ചു.

മണ്ണുത്തി. ചിറക്കാക്കോട് വെള്ളാനിക്കര കൃഷി വിജ്ഞാന കേന്ദ്രം ട്രെയിനിങ് ഹോസ്റ്റലിന് സമീപം ടെമ്പോ ട്രാവലറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മ രിച്ചു. മണ്ണുത്തി പനഞ്ചകം ബോസ്കോ നഗർ സ്വദേശി ചിറയത്ത് മഞ്ഞിലയിൽ സി.വി ജോസ് (60) ആണ് മരി ച്ചത്.

ചിറക്കാക്കോട് ഭാഗത്തേക്ക് പോയിരുന്ന ടെമ്പോ ട്രാവലറിൽ മണ്ണുത്തി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ജോസിന്റെ മൃതദേഹം മിഷൻ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.