
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി എം ആർ ഐ സ്കാൻ സെന്റർ അടച്ചു..മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹിന്റ് ലാബിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന എംആർഐ സ്കാൻ സെന്റർ താൽക്കാലികമായി അടച്ചു. നെഞ്ച് രോഗാശുപത്രിയിൽ പു തിയ എം ആർ ഐ സ്കാനിങ് മെഷീൻ പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് അടിയന്തിര പരിശോധനകൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല.
സോഫ്റ്റ് വെയർ അപ്ഡേഷൻ ജോലികൾക്ക് വേണ്ടിയാണ് ഇപ്പോൾ പ്രവർത്തനം നിർത്തിയത്. രണ്ട് മാസം സെന്ററിൽ സ്കാനിങ് ഉണ്ടാകില്ല. സ്കാനിങ് നടത്തുന്നതിനുള്ള ബുക്കിങ് ജോലികളും നിർത്തിവച്ചിച്ചുണ്ട്. ഡിസംബർ രണ്ടാം വാരത്തിൽ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.