അഞ്ചുലക്ഷം രൂപയുടെ
നിരോധിത പുകയില ഉത്പന്നം പീച്ചി പോലീസ് പിടികൂടി.പാലക്കാട് ഭാഗത്ത് നിന്നും വന്നിരുന്ന KL- 45 -N-870 നമ്പർ വെള്ള സിഫ്റ്റ് കാറിൽ നിന്നാണ് 3 ചാക്കുകളിലായി അഞ്ചു ലക്ഷം രൂപ വിലയുള്ള പുകയില ഉത്പന്നങ്ങൾ പീച്ചി സർക്കിൾ ഇൻസ്പെക്ടർ ഷുക്കൂർ പിടികൂടിയത് .വാഹനത്തിന്റെ ഡ്രൈവർ കരിങ്കല്ലത്താണിക്കടുത്ത നാട്ടുകൽ സ്വദേശി വെള്ളർക്കാവ് അനസിനെ ( 28 ) അറസ്റ്റ് ചെയ്തു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് കർശനമായ വാഹന പരിശോധനയാണ് പോലീസ് ജില്ലയിൽ തുടരുന്നത്.ലഹരി കടത്താനുള്ള എല്ലാ ശ്രമങ്ങളും പോലീസ് തകർക്കുന്നുമുണ്ട്.