
പാലക്കാട്: തിവരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് പേർ മ രിച്ചു. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം. മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയാണ് മ രിച്ച ഒരാള്‍. മ രിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃത ദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരി ക്കുകയാണ്. അപകടത്തിൽ ബസ് ഡ്രൈവർ ഉള്‍പ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ജീവനക്കാർ ഉള്‍പ്പെടെ 38 പേരാണ് ബസിലുണ്ടായിരുന്നത്. കല്ലട ട്രാവൽസിന്റെ ബസാണ്
അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മ രിച്ച രണ്ട് പേരും മറിഞ്ഞ ബസിനടിയിൽ പെട്ട് പോവുകയായിരുന്നു. ജെസിബി എത്തിച്ച് ബസ് ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്.