
ഗുരുവായൂർ : തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ നാളെ ഗുരുവായൂരപ്പനു സ്വർണക്കിരീടം സമർപ്പിക്കും. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നത്. നേരത്തെ തന്നെ കിരീടം തയാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തിൽ നിന്നു വാങ്ങിയിരുന്നു. ദുർഗ സ്റ്റാലിൻ മുൻപ് പല തവണ ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്.