തെരുവ് നായ കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.

STREET DOG STREAT THERUVU NAYA

തെരുവ് നായ കുറുകെ ചാടി ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി മരിക്കുകയായിരുന്നു. ഓട്ടോയുടെ മുന്നിലേക്ക് നായ കുറുകെ ചാടി വാഹനം തലകീഴായി മറിഞ്ഞു. അനിൽ ബാബുവിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽ ബാബു മ രിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.