ചേർപ്പിലെ ഗുണ്ടാ നേതാവ് ഷാബുവിനെ കാപ്പ ചുമത്തി നാട് കടത്തി…

ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി. വല്ലച്ചിറ ചെറുശ്ശേരി സ്വദേശി തായാട്ട് വീട്ടിൽ ഷാബുവിനെ ആണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഷാബു ചേർപ്പ് പോലീസ് സ്റ്റേഷനിൽ മൂന്ന് വധശ്രമ കേസ്സുകൾ ഉൾപ്പടെ അഞ്ചോളം കേസ്സുകളിൽ പ്രതിയാണ്.