ബൈക്കും ഓട്ടോറിഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്..

കണ്ണമ്പ്ര വാരുകുന്നിൽ ബൈക്കും ഓട്ടോറിഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. ബൈക്കിൽ സഞ്ചരിച്ച കിഴക്കഞ്ചേരി പാലാനി വീട്ടിൽ നവീൻ (20), മണപ്പാടം ഗ്രാമം ദർശന (18), പുതുക്കോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ എന്നിവർക്കാണ് പരുക്കേറ്റത്. വടക്കഞ്ചേരിയിൽ നിന്നും കണ്ണമ്പ്ര ദിശയിലേക്ക് പോയ ബൈക്കും വടക്കഞ്ചേരി ദിശയിലേക്ക് വരുകയുമായിരുന്ന ഓട്ടോറിക്ഷയും കണ്ണമ്പ്ര വാരുകുന്ന് വളവിലാണ് അപകടത്തിൽ പെട്ടത്.