ലോക്ക് ഡൗൺ മൂലം പണി നിർത്തി വെച്ച ദേശീയപാത നിർമ്മാണം പുനരാരംഭിച്ചു.രണ്ടു ദിവസങ്ങൾക്കകം കുതിരാൻ തുരങ്ക നിർമ്മാണവും പുനരാരംഭിക്കും.ചൊവ്വാഴ്ച വഴുക്കുമ്പാറയിലെ കലുങ്ക് നിർമ്മാണവും, വഴുക്കുമ്പാറയിലെയും വടക്കഞ്ചേരിയിലെയും അടിപ്പാതയുടെ നിർമാണവും തുടങ്ങി.കുതിരാൻ മേഖലയിലെ പവർഗ്രിഡിന്റെ ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കുന്ന പണികളും ആരംഭിച്ചിട്ടുണ്ട്.മഴക്ക് മുൻപായി നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ മുന്നോട്ട് പോവുന്നത്.