കുളത്തിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി..

എരുമപ്പെട്ടി: വെള്ളറക്കാട് ശ്രീരാമ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കടങ്ങോട് തെക്കുമുറി പനക്കൽ മുകുന്ദൻ (45) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. എരുമപ്പെട്ടി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.