
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പുല്ലൂറ്റ് പുതുവീട്ടിൽ നായിഫ് (21) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ ചാപ്പാറയിലുള്ള വീട്ടിൽ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു എന്ന
പെൺകുട്ടിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിന് ഇടയിലാണ് പ്രതി അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.