വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ..

കൊടുങ്ങല്ലൂർ: പരിചയക്കാരിയായ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂരിലുള്ള കെട്ടിടത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

പടിഞ്ഞാറെ വെമ്പല്ലൂർ വാഴൂർ അമ്പലനട കോഴിപറമ്പിൽ സുമേഷ്(39) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന സ്ത്രീയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് ബസ് ഡ്രൈവർ കൂടിയായ പ്രതി അറസ്റ്റിലായത്.