
ചാവക്കാട് : മണത്തല മുല്ലത്തറയിൽ ടോറസ് ദേഹത്ത് കയറി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി 35 വയസുള്ള നസറുൽ ഷേക്കാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പൊന്നാനി ഭാഗത്തു നിന്നും വരികയായിരുന്നു ടോറസ് ലോറി മുല്ലത്തറയിൽ വെച്ച് തിരിക്കുന്നതിനിടയിൽ സൈക്കിളുമായി നിൽക്കുകയായിരുന്ന നാസറുൽ ഷെയ്ക്കിനെ ഇടിച്ച് ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.