
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ക്ലീൻ കേരള കമ്പനി വഴി നിർമ്മിച്ച എം സി എഫ് സെന്ററിന്റെ ഉദ്ഘാടനം സിവിൽ സ്റ്റേഷനിൽ വെച്ച് ബഹു. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ കെ.രാജൻ നിർവഹിച്ചു. ബഹു.ചാലക്കുടി എം എൽ എ ശ്രീ. ടി.ജെ.സനീഷ് കുമാർ ജോസഫ്, ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു. കളക്ടറേറ്റ്, ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് തരം തിരിച്ച് മാറ്റാനായി മെറ്റിരിയൽ ഫെസിലിറ്റേഷൻ സെന്റർ വഴി കഴിയും.