
തൃപ്രയാർ പാലത്തിന് കിഴക്കുവശത്തുള്ള നാടൻ പൊട്ടു വെള്ളരി വിൽക്കുന്ന കടയിൽ മോഷണം. ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു സംഭവം. മുറ്റിച്ചൂർ സ്വദേശി പോക്കാക്കില്ലത്ത് മുഹമ്മദ് റാഫിയുടേതാണ് കട. സിസിടിവി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രങ്ങൾ സഹിതം ഉടമ അന്തിക്കാട് പോലീസിൽ പരാതി നൽകി. കമ്പിപ്പാര കൊണ്ട് ഡോർ കുത്തി തുറന്ന് അകത്തു കടന്ന മോഷ്ടാവ് നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്നതടക്കം 10,000 രൂപയോളം കടയിൽ നിന്ന് കവർന്നു.