
പാണഞ്ചേരി പഞ്ചയത്തിലെ വാർഡ് 23ൽ നിർധനരും നിരാലംബരുമായ കിടപ്പു രോഗികൾക്കായി വീൽ ചെയർ സംഭാവന നൽകി. ചാലക്കുടി സ്വദേശിയായ വിദേശ മലയാളി മാത്തച്ചൻ ആണ് വീൽചെയർ നൽകിയത്.
വാർഡ് വികസന കമ്മിറ്റി കൺവീനറിന്റെയും മറ്റു വികസന സമിതി അംഗങ്ങളുടെയും സാന്നിധ്യത്തിൽ വാർഡ് മെമ്പർ ആരിഫ റാഫി വീൽചെയർ കൈമാറി. വാർഡിലെ ഈ സംരംഭം കിടപ്പുരോഗികൾക്ക് ഏറെ ഗുണകരമാവുമെന്നും മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും വാർഡ് മെമ്പർ പറഞ്ഞു.