ചേലക്കര: എതിരെ വന്ന കാറിലെ യാത്രികരെ രക്ഷിക്കാൻ ഡ്രൈവർ സ്വകാര്യ ബസ് വീട്ടു വളപ്പിലേക്ക് ഇടിച്ചു കയറ്റി. ഷൊർണൂർ – ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന മുളയ്ക്കൽ ബസാണു വീടിന്റെ ഗേറ്റും മതിലും തകർത്തു വളപ്പിലേക്കു കയറ്റിയത്.
വെങ്ങാനെല്ലൂർ ശിവ ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെ ആണ് സംഭവം. വീതി കുറഞ്ഞ റോഡിലെ വളവിൽ എതിരെ വന്ന കാറുമായി ഇടിക്കാതിരിക്കാനാണു ബസ് വീട്ടു വളപ്പിലേക്കു കയറ്റിയത് എന്നാണ് ജീവനക്കാർ പറഞ്ഞത്.