
വാഴച്ചാൽ ആദിവാസി കോളനിയിൽ രണ്ട് സ്ത്രീകളടക്കം മൂന്ന് പേർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ഇവർക്ക് വെട്ടേറ്റത്. വസന്തൻ (45), രമ്യ (28), സൗദാമിനി (35) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരുടെ ബന്ധുവായ സുരേന്ദ്രനെ പൊലീസ് തിരയുന്നു . വെട്ടേറ്റ മൂന്ന് പേരെയും ചാലക്കുടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലെ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.