
കൂർക്കഞ്ചേരി: വടൂക്കര മനവഴിയിലുള്ള ജിമ്മിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഉടമയും പരിശീലകനുമായ യുവാവ് അറസ്റ്റിൽ. “ഫോർമൽ ഫിറ്റ്നെസ് സെന്റർ ഉടമയും പരിശീലകനുമായ പാലയ്ക്കൽ തൈവളപ്പിൽ അജ്മൽ (26) ആണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. അജ്മൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു ബലാത്സംഗക്കേസിലും പ്രതിയാണ്.